Kerala Style Beef Roast: നാടൻ രീതിയിൽ ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കി എടുക്കാം ബീഫ് എന്ന് പറയുമ്പോൾ തന്നെ പൊറോട്ടയുടെ കൂടെ ബെസ്റ്റ് കോമ്പിനേഷൻ ആണെന്ന് ഏതൊരു മലയാളിയും പറയും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ പൊറോട്ടയും ബീഫും പല രീതിയിൽ നമ്മൾ തയ്യാറാക്കി നോക്കാറുണ്ട്
ചിലപ്പോഴൊക്കെ ചില സ്വാദുകൾ മനസ്സിൽ നിന്നും മാഞ്ഞുപോകില്ല അങ്ങനെയുള്ള ഒരു തയ്യാറാക്കി എടുക്കുന്ന ഈ ഒരു ബീഫ് റോസ്റ്റ്. ആദ്യം ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയൊക്കെ അരച്ച് ചേർത്തതിനുശേഷം ഇതിനെ നമുക്ക് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം.
വെന്തുകഴിഞ്ഞാൽ പിന്നെ ഇനി ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്ത് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി ബീഫ് മസാല എന്നിവയെല്ലാം ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ബീഫ് കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക കുറച്ചു വെള്ളം മാത്രം ഒഴിക്കാൻ
Kerala Style Beef Roast
ഇനി ഇതിലേക്ക് എന്തൊക്കെ ചേർക്കുന്നതെന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത് മനസ്സിലാക്കി കുറച്ചു കുരുമുളകുപൊടിയും കറിവേപ്പിലയും ഒക്കെ ഇതിലേക്ക് ചേർത്ത് കൊടുക്കണം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി യുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit: Kannur kitchen
Read Also: വളരെ എളുപ്പത്തിൽ രുചിയോടെ ഉണ്ടാക്കാം കിടിലൻ മുട്ട പത്തിരി..!