Kerala Style Pulissery

നാടൻ മോരുകറി; കേരളാസ്‌പെഷ്യൽ പുളിശ്ശേരി എളുപ്പത്തിൽ തയ്യാറാക്കാം | Kerala Style Pulissery

Kerala Style Pulissery : നാടൻ മോരൊഴിച്ച് കൂട്ടാൻ നമുക്ക് ഇതുപോലൊന്ന് തയ്യാറാക്കി നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും എന്ന് ഉറപ്പാണ്. ഒരുവിധം എല്ലാവർക്കും തയ്യാറാക്കാൻ അറിയുന്ന ഒരു നാടൻ വിഭവമാണ് മോരുകറി.. മോരുകറി കേരളീയ സദ്യകളിലും ദിവസേനയുള്ള ഭക്ഷണത്തിലും പ്രധാന സ്ഥാനം വഹിക്കുന്ന ഒരു വിഭവമാണ്. ചോറിനോടൊപ്പം ഒഴിച്ചുകൂട്ടാൻ ഏറ്റവും അനുയോജ്യമായ കറിയാണിത്. വളരെയധികം ഗുണങ്ങൾ കൂടി ഇതിനുണ്ട്. മോരുകറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ. ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. Kerala Style Pulissery…

Kerala Style Pulissery : നാടൻ മോരൊഴിച്ച് കൂട്ടാൻ നമുക്ക് ഇതുപോലൊന്ന് തയ്യാറാക്കി നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും എന്ന് ഉറപ്പാണ്. ഒരുവിധം എല്ലാവർക്കും തയ്യാറാക്കാൻ അറിയുന്ന ഒരു നാടൻ വിഭവമാണ് മോരുകറി.. മോരുകറി കേരളീയ സദ്യകളിലും ദിവസേനയുള്ള ഭക്ഷണത്തിലും പ്രധാന സ്ഥാനം വഹിക്കുന്ന ഒരു വിഭവമാണ്. ചോറിനോടൊപ്പം ഒഴിച്ചുകൂട്ടാൻ ഏറ്റവും അനുയോജ്യമായ കറിയാണിത്. വളരെയധികം ഗുണങ്ങൾ കൂടി ഇതിനുണ്ട്. മോരുകറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ. ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

Kerala Style Pulissery Ingredients

  • Yogurt – 1/2 kg (or 2 cups)
  • Coconut (grated) – 1/2 cup (or 1 cup)
  • Green chilies – 1-2 pcs
  • Garlic – 5 cloves
  • Ginger – small piece
  • Cumin – 1/4 tsp
  • Turmeric powder – 1/2 tsp
  • Chili powder – 1/2 tsp (optional)
  • Salt – as needed
  • Water – as needed
  • For seasoning:
  • Coconut oil – 3 tsp
  • Mustard – 1/4 tsp
  • Chillies – 2 pcs
  • Curry leaves – 1-2 stalks

ഇതിനായി ആദ്യം തന്നെ ഒരു അരപ്പ് തയ്യാറാക്കാം. മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് നാളികേരം, ഒരു രണ്ട് കഷണം വെളുത്തുള്ളി, ഇതിന്റെ ഒപ്പം തന്നെ പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് അരച്ചെടുക്കണം. ഒട്ടും തരിയില്ലാതെ വേണം അരച്ചെടുക്കേണ്ടത്. കട്ട തൈര് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. ഇത് നല്ല കുറുകിയ മോരായി മാറും. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർക്കാം. അടുത്ത ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ, കടുക്, ചുവന്ന മുളക്, കറിവേപ്പില ചേർത്ത് പൊട്ടിച്ചതിനുശേഷം അതിലേക്ക് അരപ്പ് ഒഴിച്ചുകൊടുക്കുക.

അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തശേഷം നല്ലപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി ചെയ്യേണ്ടത് തീ ഓഫ് ചെയ്തു കഴിഞ്ഞിട്ട് കട്ട തൈര് മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് അതിനുശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ലപോലെ ഇളക്കി യോജിപ്പിച്ച് കറി തയ്യാറാക്കുക. കഷണങ്ങളൊക്കെ ചേർക്കാൻ ഇഷ്ടമുള്ളവർക്ക് ഇതിലേക്ക് വെള്ളരിക്ക, കുമ്പളങ്ങ ഒക്കെ വേവിച്ച് ചേർത്തു കൊടുക്കാവുന്നതാണ്. വളരെ രുചികരം ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒന്നാണ് ഈ ഒരു കറി. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാക്കാൻ വളരെ എളുപ്പമാണ്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു കറിയാണിത്. മോരുകൂട്ട് ദഹനത്തിന് വളരെ നല്ലതാണ്. Kerala Style Pulissery Video CRedit : Ente Adukkala by Jincy

fpm_start( "true" );