Malabar special thengaa muri recipe | തേങ്ങ മുറി രുചികരമായ പലഹാരം നമ്മുടെ മലബാർ ഏരിയകളിൽ കിട്ടാറുണ്ട് ഇത് നമുക്ക് കടകളിലും വീടുകളിലും ഒക്കെ തയ്യാറാക്കുന്ന ഒരു പലഹാരമാണ് ഈ പലഹാരം എല്ലാവർക്കും ഇഷ്ടമാണ് കാരണം ഈ ഒരൊറ്റ പലഹാരം കഴിച്ചാൽ മതി നമുക്ക് വയറു നിറയുകയും ചെയ്യും ഒരു ഫുൾ മുട്ടയാണ് നമുക്ക് ഈ ഒരു പലഹാരത്തിനായി വേണ്ടത് മുട്ട നന്നായി പുഴുങ്ങി തോല് കളഞ്ഞതിനുശേഷം.
ഈ മുട്ട ഒരു മസാലയുടെ ഉള്ളിലേക്ക് വെച്ചതിനുശേഷം ഫ്രൈ ചെയ്തെടുക്കുകയാണ് ചെയ്യുന്നത് ആ മസാലയിലാണ് ഇതിന്റെ സ്വാദ് മുഴുവനായിട്ടിരിക്കുന്നത് എങ്ങനെയാണ് ഈ ഒരു മസാല തയ്യാറാക്കി എടുക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള തേങ്ങാമുറി എന്ന് പറയുന്ന ഒരു നാടൻ പലഹാരം.
തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം മല്ലിയിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നന്നായിട്ട് അരച്ചെടുത്ത് കുറച്ച് എണ്ണ ഒഴിച്ച ശേഷം എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങും കൂടി ചേർത്തു കൊടുത്ത് വീണ്ടും ഇതിനെ നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്ത് നല്ല കറക്റ്റ് പാകത്തിനായി കഴിയുമ്പോൾ
അടുത്തതായി ചെയ്യേണ്ടത് ഈ ഒരു മസാല ചെറിയ ഉരുളയാക്കി എടുത്തതിനുശേഷം ഒരു ഫുൾ മുട്ട അതിനുള്ളിൽ കവർ ചെയ്യുന്ന പാകത്തിന് വേണം മസാല എടുക്കേണ്ടത് അതിനുശേഷം ആ മുട്ടയെ ഈ മസാലയുടെ ഉള്ളിൽ വച്ച് ഫുൾ ആയിട്ട് കവർ ചെയ്തതിനു ശേഷം ഇനി നമുക്ക് ഇത് ഒരു മുട്ടയുടെ വെള്ള പതപ്പിച്ചു വച്ചിട്ടുള്ളതിലേക്ക് ഒന്ന് മുക്കിയതിനു ശേഷം ബ്രെഡ് പൊടിയിലേക്ക് മുക്കി എണ്ണയിലിട്ട് വറുത്തെടുക്കാവുന്നതാണ്.
ഇങ്ങനെ വറുത്തെടുക്കുന്നതിൽ ഒന്നുമല്ല കാര്യം ഈ ഒരു റെസിപ്പി കഴിഞ്ഞ് നമുക്ക് പ്ലേറ്റിൽ വച്ചതിനുശേഷം രണ്ടായി മുറിക്കുമ്പോൾ ഒരു തേങ്ങാമുറി പോലെ ഉണ്ടാവും കാണാനായിട്ട്. അതുകൊണ്ടുതന്നെയാണ് ഈ ഒരു വിഭവത്തിന് തേങ്ങ മുറിയുന്ന പേര് കിട്ടിയതും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്നതും തയ്യാറാക്കാൻ വളരെ എളുപ്പവുമായുള്ള നല്ല രുചികരമായിട്ടുള്ള ഒന്നാണ് തേങ്ങാമുറി എന്ന ഈ രൂപം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ayshaa kitchen