ഉണക്ക ചെമ്മീൻ മുരിങ്ങക്കായും പച്ചമാങ്ങയും ഇട്ടുവെച്ച നാടൻ കറി | Manga prawns curry recipe
Manga prawns curry recipe : ഉണക്കച്ചെമ്മീനും പച്ചമാങ്ങയും ഉണ്ടോ ഒരുഗ്രൻ കറി തയ്യാറാക്കാം. ചോറിനു ഒരടിപൊളി കോമ്പിനേഷൻ ആണ് ഈ ഒരു കറി. ഇതുണ്ടെങ്കിൽ ചോറിനൊപ്പം മറ്റു കറികളൊന്നും തന്നെ വേണ്ട. പച്ചമാങ്ങയും ചെമ്മീനും കൊണ്ട് വളരെ വിജയകരമായിട്ടുള്ള കറി തയ്യാറാക്കിയെടുക്കാം. ഈയൊരു കറി തയ്യാറാക്കുന്നതിനായിട്ട് പച്ചമാങ്ങയും നമുക്ക് നല്ല നാടൻ ചെമ്മീനുമാണ് വേണ്ടത്. അതിനായിട്ട് പച്ചമാങ്ങ ആദ്യം കളഞ്ഞു നീളത്തിൽ അരിഞ്ഞെടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം. Manga prawns…
Manga prawns curry recipe : ഉണക്കച്ചെമ്മീനും പച്ചമാങ്ങയും ഉണ്ടോ ഒരുഗ്രൻ കറി തയ്യാറാക്കാം. ചോറിനു ഒരടിപൊളി കോമ്പിനേഷൻ ആണ് ഈ ഒരു കറി. ഇതുണ്ടെങ്കിൽ ചോറിനൊപ്പം മറ്റു കറികളൊന്നും തന്നെ വേണ്ട. പച്ചമാങ്ങയും ചെമ്മീനും കൊണ്ട് വളരെ വിജയകരമായിട്ടുള്ള കറി തയ്യാറാക്കിയെടുക്കാം. ഈയൊരു കറി തയ്യാറാക്കുന്നതിനായിട്ട് പച്ചമാങ്ങയും നമുക്ക് നല്ല നാടൻ ചെമ്മീനുമാണ് വേണ്ടത്. അതിനായിട്ട് പച്ചമാങ്ങ ആദ്യം കളഞ്ഞു നീളത്തിൽ അരിഞ്ഞെടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം.
Manga prawns curry recipe Ingredients:
- Dry prawns – 3/4 cup ( 30g )
- For grinding :
- Grated coconut – 1 1/4 cup
- Shallot – 1
- Turmeric powder – 1/2 tsp
- Chilli powder – 2 tsp
- Coriander powder – 1/2 tsp
- Water
- For preparation :
- Coconut oil – 1 to 1 1/2 tbsp
- Shallots – 5 ( medium size )
- Crushed garlic – 1 tsp
- Crushed ginger – 1 tsp
- Curry leaves
- Green chilli – 4
- Drumstick – 1
- Raw mango – 1
- Salt
- Water
ഇനി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇത്രയും ചേർത്ത് കൊടുത്തതിനു ശേഷം കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് പച്ചമുളക് അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് പിന്നെ നമുക്ക് അരപ്പ് ചേർക്കാനായിട്ട് തേങ്ങയും പച്ചമുളകും ജീരകം അരച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച് മല്ലിപ്പൊടിയും കൂടി ഇതിലേക്ക് ചേർത്ത് നല്ലപോലെ തിളപ്പിക്കുക. അതിലേക്ക് കുറച്ച് പുളി വെള്ളവും ചേർത്ത് കൊടുത്തതിനു ശേഷം മാങ്ങയും ചെമ്മീനും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. എണ്ണ തെളിയുന്നതുവരെ വേവിച്ചെടുക്കുക.
കേരളത്തിലെ നാടൻ രുചിയിൽ തയ്യാറാക്കുന്ന ഈ കറി വളരെ രുചികരമാണ്. പച്ചമാങ്ങയുടെ പുളിരസവും ചെമ്മീനിന്റെ രുചിയും ഒന്നിച്ചുചേരുമ്പോൾ ഒരു അത്ഭുത രുചിയാണ് ലഭിക്കുന്നത്. ഈ കറി ചോറിനൊപ്പവും അപ്പം, പൊറോട്ട, ദോശ എന്നിവയ്ക്കൊപ്പവും വിളമ്പാം. ചെമ്മീൻ പ്രോട്ടീൻ സമ്പുഷ്ടമാണ്. പച്ചമാങ്ങ വിറ്റാമിൻ സി നൽകുന്നു. തേങ്ങ ആരോഗ്യകരമായ കൊഴുപ്പ് നൽകുന്നു. ഈ കറി ഊർജ്ജം നൽകുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. വളരെയധികം ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു മാങ്ങയും ചെമ്മീനും ചേർന്നിട്ടുള്ള ഈ ഒരു കറി. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. Manga prawns curry recipe Video Credit :
Sheeba’s Recipes
