Special Rasam Recipe:കാറ്ററിങ്ങിൽ വളരെ സ്പെഷ്യൽ ആയിട്ട് കൊടുക്കുന്ന രസത്തിന്റെ രഹസ്യ കൂട്ടിയതാണ് സാധാരണ നമ്മൾ രസം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അതും സദ്യയുടെ കൂടെയാണെങ്കിൽ എല്ലാവർക്കും കൂടുതൽ ഇഷ്ടമാവുകയും ചെയ്യും
ഈ രസം തയ്യാറാക്കുന്നതിനായിട്ട് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഇതിലേക്ക് ചതച്ചെടുക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് അതിനായിട്ട് നമുക്ക് കുരുമുളക് അതിന്റെ ഒപ്പം തന്നെ കുറച്ച് ജീരകം അതിലേക്ക് തന്നെ ആവശ്യത്തിന് മല്ലിപ്പൊടി മുളകുപൊടി എന്നിവയെല്ലാം വറുത്തു ചേർത്തതിനുശേഷം ഇതിനെ നമുക്കൊന്ന് അരച്ചെടുക്കണം
അരച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് കൊടുത്ത് കുറച്ച് തക്കാളി ചേർത്ത് കൊടുത്തു ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക
അതിലേക്ക് അരച്ചു വെച്ചിട്ടുള്ള പൊടികൾ കൂടി ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്ത് പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് മല്ലിയിലയും കറിവേപ്പിലയും ചേർത്തു നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.