Stuffed squid recipe : കൂന്തൽ നിറച്ചത് റെസിപ്പി ഇതിനുമുമ്പ് നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ കൂന്തൽ വാങ്ങുമ്പോൾ നമ്മൾ അതുകൊണ്ട് തോരൻ ഉണ്ടാക്കാറുണ്ട് കറി ഉണ്ടാക്കാറുണ്ട് അതിനപ്പുറം ഒന്നും ചെയ്യാറില്ല. എന്നാൽ ഒരിക്കലെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കിയാലോ.. കേരളത്തിലെ മലബാർ പ്രദേശങ്ങളിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ വളരെ പ്രശസ്തമായ ഒരു കടൽ വിഭവമാണ് കൂന്തൾ നിറച്ചത് അഥവാ കണവ നിറച്ചത്. നോമ്പ് തുറക്കുന്ന നേരത്തും വിശേഷ അവസരങ്ങളിലും ഈ വിഭവം പ്രധാനപ്പെട്ട ഒന്നാണ്.
Stuffed squid recipe Ingredients:
- Koonthal/Kanava – 10 pieces (medium size) or 500 grams
- Grated coconut – ½ piece
- Onion – 2-3 pieces (finely chopped)
- Green chillies – 3-4 pieces (finely chopped)
- Crushed ginger and garlic – 1 tablespoon
- Turmeric powder – 1/4 teaspoon
- Chilli powder – 1-1.5 teaspoon
- Fennel powder – 1/4 teaspoon
- Black pepper powder – 1 teaspoon
- Chicken masala – 1 teaspoon (optional)
- Salt – to taste
- Coconut oil – as needed
- Curry leaves – a handful
- Coriander leaves – finely chopped
- Egg – 1 piece
- Chilli powder – 1 teaspoon
- Turmeric powder – 1/4 teaspoon
- Salt – For the taste
- പാകം ചെയ്യുന്ന വിധം
ഘട്ടം 1: കൂന്തൾ വൃത്തിയാക്കൽകൂന്തൾ നന്നായി വൃത്തിയാക്കിയശേഷം തലഭാഗം അരിഞ്ഞ് മാറ്റിവെക്കുക. കൂന്തലിന്റെ ഉള്ളിലെ ഭാഗം നന്നായി കഴുകി വൃത്തിയാക്കുക. മാരിനേഷന് വെച്ച കൂന്തൽ എടുത്ത് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ പുരട്ടി മാറ്റി വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർത്ത് വീണ്ടും വഴറ്റുക. പച്ചമുളക്, കറിവേപ്പില ചേർത്ത് ഇളക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി, ചicken മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അരിഞ്ഞു വെച്ച കൂന്തലിന്റെ തലഭാഗം അല്ലെങ്കിൽ 1-2 കൂന്തൽ ചെറുതായി അരിഞ്ഞ് ഈ മസാലയിലേക്ക് ചേർക്കുക. കുറച്ചു വെള്ളം ഒഴിച്ച് മൂടി വെച്ച് നന്നായി വേവിക്കുക.
വെള്ളം വറ്റി കഴിയുമ്പോൾ ചിരവിയ തേങ്ങയും മല്ലിയിലയും ചേർത്ത് ഇളക്കി മാറ്റി വെക്കുക. വൃത്തിയാക്കി വെച്ച കൂന്തലിന്റെ ഉള്ളിലേക്ക് തയ്യാറാക്കിയ മസാല നിറയ്ക്കുക. അധികം നിറയ്ക്കാൻ പാടില്ല, വേവുമ്പോൾ പൊട്ടിപ്പോകും. നിറച്ച കൂന്തലിന്റെ വായ്ഭാഗം ടൂത്ത്പിക്ക് ഉപയോഗിച്ച് അടച്ചു വെക്കുക. ഒരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിക്കുക. നിറച്ച കൂന്തൽ ഈ മുട്ട മിശ്രിതത്തിൽ മുക്കി എടുക്കുക. ഒരു മണിക്കൂർ മാറ്റി വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി നിറച്ച കൂന്തൽ ഇട്ട് മൂടി വെച്ച് വറുത്തെടുക്കുക. ഇടയ്ക്കിടെ മറിച്ച് ഇരുവശവും നന്നായി വറുക്കുക. നന്നായി വെന്ത് കഴിയുമ്പോൾ എണ്ണയിൽ നിന്നും എടുത്ത് മാറ്റി വെക്കുക. Stuffed squid recipe Video Credit : The Corner Cooks