മത്തി വാഴയിലയിൽ ഇതുപോലെ ഒന്ന് പൊള്ളിച്ചടുത്താൽ പിന്നെ വേറൊന്നും ആവശ്യമില്ല!!

Mathi Pollichathu Recipe: മത്തി വാഴയിലയിൽ ഇതുപോലെ ഒന്ന് പൊളിച്ചടുത്താൽ മറ്റൊന്നിന്റെ ആവശ്യമില്ല വളരെ പെട്ടെന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള എല്ലാവരുടെയും പ്രിയപ്പെട്ടതുമായിട്ടുള്ള ഒന്നാണ് വാഴയിലയിൽ നമ്മൾ പലതരം മീനുകൾ പൊളിച്ചെടുക്കാറുണ്ട് പക്ഷേ അതുപോലെയല്ല മത്തി പൊളിച്ചെടുക്കുന്നത്. മതി ആദ്യം കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് വരകൾ ഇട്ടുകൊടുത്ത് അതിലേക്ക് മസാല തേച്ചുപിടിപ്പിച്ചു കുറച്ചു നേരം അടച്ചു വയ്ക്കുക

അതിനുശേഷം ഒരു മസാല ഉണ്ടാക്കിയെടുക്കണം വെച്ച് രണ്ടും കൂടി നന്നായിട്ട് പൊതിഞ്ഞ് ഇതിനെ നമുക്ക് ദോശക്കല്ലിലേക്ക് വെച്ചുകൊടുത്ത് ഒന്ന് വേവിച്ചെടുക്കാവുന്നതാണ് വളരെയധികം രുചികരമായ ഒന്നാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ്. ആദ്യം മത്തി വൃത്തിയാക്കി കഴുകി വെള്ളം മാറ്റിവയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ അരിഞ്ഞെടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് നല്ലൊരു മസാല തയ്യാറാക്കുക.

മസാല മത്തിയിൽ നന്നായി പുരട്ടി കുറച്ച് സമയം മാറ്റിവയ്ക്കുക. വാഴയില ചെറുതായി വാട്ടിയെടുത്ത ശേഷം അതിൽ കറിവേപ്പില വിരിച്ച് മസാല പുരട്ടിയ മത്തി വയ്ക്കുക. മുകളിൽ കുറച്ച് ചെറിയുള്ളിയും കറിവേപ്പിലയും ചേർത്ത് വാഴയില നന്നായി പൊതിയുക. പൊതിഞ്ഞ മത്തി തവയിലോ മൺചട്ടിയിലോ വച്ച് ചെറിയ തീയിൽ ഇരുവശവും പതുക്കെ പൊള്ളിച്ചെടുക്കുക. മസാല നന്നായി പിടിച്ച് മത്തി വെന്തുകഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം.

ചൂടോടെ വിളമ്പുമ്പോൾ വാഴയിലയുടെ മണവും മസാലയുടെ രുചിയും ചേർന്ന് മത്തി പൊള്ളിച്ചത് അതിമനോഹരമായിരിക്കും. ചോറിനൊപ്പം കഴിക്കാനും ഒറ്റയ്ക്ക് ആസ്വദിക്കാനും പറ്റിയ നാടൻ വിഭവമാണിത്!എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത്രയധികം രുചികമായ ഒരു മീൻ കറി നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടാവില്ല മറ്റു മീനുകൾ പോലെ തന്നെ മത്തിക്കും അതിന്റേതായ സ്വാദ് ഉണ്ട്. Video Credit : Athy’s CookBook

Read Also : നാടൻ കടച്ചക്ക മെഴുക്കുപുരട്ടി നല്ല രുചിയോടെ തയ്യാറാക്കാം…!!

Mathi Pollichathu RecipeRecipe
Comments (0)
Add Comment