ഇതൊന്ന് സ്പ്രേ ചെയ്താൽ മതി.!! പച്ചമുളക്, തക്കാളി ഇവയിലെ വെള്ളീച്ചയെ അകറ്റാൻ | Pesticide for Whiteflies
Pesticide for Whiteflies : വി ഷവിമുക്തമായ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കാമെന്ന ആഗ്രഹത്തോടെ ഗ്രോബാഗിലോ ചട്ടിയിലോ തൈകൾ നട്ടുവളർത്തുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളീച്ചയുടെ ആക്രമണം. നന്നായി പുഷ്ടിപ്പെട്ട് വളർന്നുവരുന്ന ചെടികളിൽ പെട്ടെന്ന് കൂമ്പ് ചുരുളാനും ഇലകൾ ചുരുണ്ട് വളയാനും കായ്കൾ ചുരുങ്ങിപ്പോകാനും തുടങ്ങുന്നത് കാണാം. ഇലയുടെ മുകൾഭാഗത്ത് നോക്കിയാൽ ഒന്നും തന്നെ കാണുകയില്ലെങ്കിലും, പതുക്കെ തട്ടിയാൽ വെളുത്ത പൊടിപോലെ പാറുന്നത് കാണാം, ഇതാണ് വെള്ളീച്ച. അടുക്കളത്തോട്ടത്തിന്റെ പ്രധാന ശത്രുവായി കണക്കാക്കപ്പെടുന്ന വെള്ളീച്ച തക്കാളി,…
Pesticide for Whiteflies : വി ഷവിമുക്തമായ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കാമെന്ന ആഗ്രഹത്തോടെ ഗ്രോബാഗിലോ ചട്ടിയിലോ തൈകൾ നട്ടുവളർത്തുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളീച്ചയുടെ ആക്രമണം. നന്നായി പുഷ്ടിപ്പെട്ട് വളർന്നുവരുന്ന ചെടികളിൽ പെട്ടെന്ന് കൂമ്പ് ചുരുളാനും ഇലകൾ ചുരുണ്ട് വളയാനും കായ്കൾ ചുരുങ്ങിപ്പോകാനും തുടങ്ങുന്നത് കാണാം. ഇലയുടെ മുകൾഭാഗത്ത് നോക്കിയാൽ ഒന്നും തന്നെ കാണുകയില്ലെങ്കിലും, പതുക്കെ തട്ടിയാൽ വെളുത്ത പൊടിപോലെ പാറുന്നത് കാണാം, ഇതാണ് വെള്ളീച്ച. അടുക്കളത്തോട്ടത്തിന്റെ പ്രധാന ശത്രുവായി കണക്കാക്കപ്പെടുന്ന വെള്ളീച്ച തക്കാളി, മുളക്, വഴുതനങ്ങ തുടങ്ങിയ വിളകളിലാണ് പ്രധാനമായും ആക്രമണം നടത്തുന്നത്.
വെളുത്ത പൊടിപോലെ ഇലയുടെ അടിഭാഗത്ത് പറ്റിക്കിടക്കുന്ന വെള്ളീച്ച ചെടിയുടെ നീരൂറ്റിക്കുടിച്ചാണ് കായ്ഫലം ഇല്ലാതാക്കുന്നത്. ഇലകളുടെ അടിയിൽ വെള്ള നിറത്തിൽ കൂട്ടമായി കാണുന്ന ഈ കീടങ്ങൾ ചെടികളെ നശിപ്പിക്കുകയും മുരടിപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്ന സമയങ്ങളിലാണ് വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാകുന്നത്. ചെടികൾ പൂക്കുകയോ കായ്ഫലം ലഭിക്കുകയോ ചെയ്യാതെ പോകുന്ന സാഹചര്യം വരെ വെള്ളീച്ചയുടെ ആക്രമണം മൂലം ഉണ്ടാകാറുണ്ട്.
വെള്ളീച്ചയെ നിയന്ത്രിക്കാൻ വേപ്പെണ്ണ വെള്ളത്തിൽ ചേർത്തൊഴിച്ചും, കടലപ്പിണ്ണാക്ക് കുതിർത്ത് തെളി ഒഴിച്ചും പലരും ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും അത് ശാശ്വതമായ ഫലപ്രാപ്തി നൽകുന്നില്ല. എന്നാൽ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയതക്കവിധം പത്ത് ദിവസത്തെ ഇടവേളകളിലായി ആവർത്തിച്ച് തളിക്കുന്നത് ഫലപ്രദമാണ്. ഒരു ലിറ്റർ വെള്ളത്തിൽ വെർട്ടിസീലിയം 5 ml, വേപ്പെണ്ണ 5ml, ആവണക്കെണ്ണ 5 ml, 5 ഗ്രാം ശർക്കര പൊടിച്ചത് എന്നിവ നന്നായി അഞ്ച് മിനിറ്റോളം നേരം മിക്സ് ചെയ്ത് സ്പ്രേയറിൽ എടുത്ത് ചെടിയുടെ താഴത്തെ ഇല തൊട്ട് തെളിച്ചു കൊടുക്കുന്നതും ഫലപ്രദമാണ്. വെള്ളീച്ച ശല്യം ചെടിയുടെ താഴ്ഭാഗത്ത് ഇലകളിൽ അധികമായി കണ്ടുവരാറുള്ളതിനാൽ, ഏതൊക്കെ ഇലകളിൽ വെള്ളീച്ച ശല്യം ഉണ്ട് എന്ന് കൃത്യമായി ഉറപ്പുവരുത്തി അതിൽ മുഴുവനായും അടിച്ചു കൊടുക്കണം.
വെള്ളീച്ചയെ തുടക്കത്തിലേ കണ്ടെത്തി ജൈവകീടനാശിനി അടിച്ചാൽ ഒരിക്കൽപോലും വെള്ളീച്ച ശല്യം ഉണ്ടാകില്ല. ആഴ്ചയിൽ ഒരിക്കൽ കാലത്തോ വൈകുന്നേര സമയങ്ങളിലോ ഈ പ്രക്രിയ ചെയ്യാവുന്നതാണ്. നമ്മുടെ അശ്രദ്ധ കാരണം ഏതെങ്കിലും വശത്ത് വെള്ളീച്ച ഉണ്ടെങ്കിൽ അത് പെറ്റു പെരുകുകയും, മറ്റു ചെടികളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു എന്നതിനാൽ, ചെടികൾ നിരന്തരമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ ഈ അറിവുകൾ പാലിച്ചാൽ വെള്ളീച്ചയുടെ ശല്യം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. Pesticide for Whiteflies Video Credit : ponnappan-in
Top Pesticides for Whitefly Control
- Neem Oil:
A natural insecticide that acts as a whitefly repellent, disrupts their hormone cycles, and prevents feeding. Mix neem oil with water and spray thoroughly on both sides of leaves for best results. - Insecticidal Soap:Safe and effective for soft-bodied pests like whiteflies. Spray directly onto infested leaves; homemade or commercial insecticidal soaps work well.
- Horticultural Oils: These oils suffocate whiteflies and their eggs, offering rapid knockdown without residual toxicity. Apply as a foliar spray, focusing on the undersides of leaves.
- Pyrethrins (Botanical-Based): Fast-acting botanical insecticide for quick reduction of heavy pest populations. Use with caution on flowering plants.
- Biopesticides: Products containing Beauveria bassiana fungus or plant-based extracts (such as Nakar or Pirecris) target whiteflies at all stages and can be safely integrated with biological controls.
