Fennel Seeds powder Making

പെരുംജീരകം പൊടിക്കുമ്പോൾ രുചി കൂട്ടാൻ ഒരു സീക്രെട്ട് ചേരുവ.!! പെരും ജീരകം പൊടിക്കുമ്പോൾ ഇതും കൂടി ചേർക്കൂ രുചി ഇരട്ടി.!! Fennel Seeds powder Making

Fennel Seeds powder Making : ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും ചേർക്കുന്നതാണ് പെരുംജീരകം. ബിരിയാണിയിൽ മാത്രമല്ല ചില നോൺ വെജ് വിഭവങ്ങളിലെയും പ്രധാന ചേരുവയാണ് പെരുംജീരകം. എന്തിലാണെങ്കിലും ഇത് പൊടിച്ച് ചേർക്കുന്നത് ആണ് നല്ലത്. പെരുംജീരകം കുറെ കാലം കേടാവാതെ ഇരിക്കാൻ ഇത് ഉണക്കി പൊടിക്കാം. പെരുംജീരകം ചേർക്കുമ്പോൾ ഭക്ഷണ സാധനങ്ങൾക്ക് നല്ല സ്വാദും മണവും ഉണ്ടാകും. പെരുംജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും. ഇത് എന്താണെന്ന് നോക്കാം. ആദ്യം ആവശ്യത്തിന്…

Fennel Seeds powder Making : ബിരിയാണി ഉണ്ടാക്കുമ്പോൾ എപ്പോഴും ചേർക്കുന്നതാണ് പെരുംജീരകം. ബിരിയാണിയിൽ മാത്രമല്ല ചില നോൺ വെജ് വിഭവങ്ങളിലെയും പ്രധാന ചേരുവയാണ് പെരുംജീരകം. എന്തിലാണെങ്കിലും ഇത് പൊടിച്ച് ചേർക്കുന്നത് ആണ് നല്ലത്. പെരുംജീരകം കുറെ കാലം കേടാവാതെ ഇരിക്കാൻ ഇത് ഉണക്കി പൊടിക്കാം. പെരുംജീരകം ചേർക്കുമ്പോൾ ഭക്ഷണ സാധനങ്ങൾക്ക് നല്ല സ്വാദും മണവും ഉണ്ടാകും. പെരുംജീരകം പൊടിക്കുമ്പോൾ കൂടെ ഒരു സാധനം കൂടെ ചേർത്താൽ നല്ല രുചിയാവും. ഇത് എന്താണെന്ന് നോക്കാം.

ആദ്യം ആവശ്യത്തിന് പെരുംജീരകം നന്നായി കഴുകി എടുക്കുക. 100 ഗ്രാം പെരുംജീരകം എടുക്കാം. ഇത് കഴുകിയാൽ പച്ചനിറം മാറി വെള്ളനിറം ആവും. ഇതിൽ നല്ല അഴുക്ക് ഉണ്ടാകും, അതുകൊണ്ട് നന്നായി കഴുകണം. ഇനി ഒരു നോൺസ്റ്റിക് പാൻ ചൂടാക്കുക. അതിലേക്ക് പെരുംജീരകം ഇടാം. ഇത് മീഡിയം ഫ്ലേയിമിൽ വെച്ച് വറുക്കാം. ഇതിൻ്റെ രുചി കൂട്ടാൻ പാലക്കാടൻ മട്ട ഒരു ടീസ്പൂൺ ചേർക്കുക. അത് ഇല്ലെങ്കിൽ ഏത് അരി വേണമെങ്കിലും ചേർക്കാം. ഒരറ്റ ഗ്രാമ്പൂ, പട്ട, കാൽ ടീസ്പൂൺ കുരുമുളക്, ചേർത്ത് വറുക്കുക. ഈ ചേരുവകൾ ഇടുന്നത് കൊണ്ട് നല്ല രുചിയാവും. മീൻ, ചിക്കൻ പൊരിക്കുമ്പോൾ ഇത് ചേർക്കാം. നല്ല രുചിയും മണവും കിട്ടും.

ഇനി ഇത് ചൂടാറാൻ വെക്കുക. ഇത് വറുക്കുന്നത് കൊണ്ട് പൂപ്പൽ ഒന്നും വരില്ല. ഇത് മഴക്കാലത്തും തണുപ്പ് കാലത്തും ചീത്തയാവാതെ ഇരിക്കും. ഇത് പൊടിച്ച് ശേഷം ബോട്ടിൽ ജാറിൽ എടുത്ത് വെക്കാം. ഈ പൊടി ഉപയോഗിച്ച് മീൻ വറുക്കുന്നത് നോക്കാം.മീൻ പൊരിക്കാൻ: ഒരു പാത്രത്തിൽ അര ടീസ്പൂൺ പെരുംജീരകം പൊടി, കാശ്മീരി മുളകുപൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. ഇത് നന്നായി മിക്സ് ചെയ്യുക. മീനിലേക്ക് ഇത് തേച്ച് പിടിപ്പിക്കുക. മീൻ പൊരിക്കുമ്പോൾ അധികം ഓയിൽ ഒന്നും ചേർക്കേണ്ട. ഈ മീൻ പൊരിച്ചത് ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട. നല്ല മസാലയൊക്കെ മീനിൽ പിടിച്ച കൊണ്ട് ടേസ്റ്റ് കൂടും.

പെരുംജീരകം ധാരാളം നാരുകൾ അടങ്ങിയ ഭക്ഷ്യവസ്തുവാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം കുറയ്ക്കുന്നതിനും സഹായിക്കുന്നു. നെഞ്ചെരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്തുന്നതിന് തെരഞ്ഞെടുക്കാവുന്ന ഉത്തമ വഴിയാണ് പെരുംജീരകച്ചായ. വെള്ളം തിളപ്പിച്ച ശേഷം ചായപ്പൊടിയും പെരുംജീരക പൊടിയും ആവശ്യത്തിന് ചേർക്കുക. ഇത് തണുത്ത ശേഷം അൽപം തേൻ ഒഴിച്ച് കുടിക്കാവുന്നതാണ്. പെരുംജീരകവും, തേനും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ വസ്തുക്കളാണ്. Fennel Seeds powder Making Video Credit : Thoufeeq Kitchen

Fennel Seeds powder Making

1. Choose Fresh Fennel Seeds

  • Use fresh, good-quality fennel seeds (also called saunf or perunjeeragam) for best flavor and aroma.

2. Dry Roast on Low Flame

  • Measure desired quantity of fennel seeds.
  • Dry roast in a heavy-bottomed pan or iron kadai over low heat.
  • Roast until seeds turn slightly golden and fragrant (about 4-5 minutes). Avoid burning as that causes bitterness. Keep stirring continuously for even roasting.

3. Cool Completely

  • After roasting, spread the seeds on a plate and allow them to cool completely. Grinding hot seeds leads to moisture and paste formation.

4. Grind to Fine Powder

  • Use a clean, dry grinder or spice mill to grind the seeds to a fine powder.
  • You can add a pinch of salt while grinding if desired for flavor.

5. Store Properly

  • Transfer the powder to an airtight container. Store in a cool, dry place away from sunlight.
  • Properly stored fennel powder stays fresh for 2-3 months at room temperature, longer in the fridge.

Additional Tips

  • For even roasting, use an iron or cast-iron pan.
  • Avoid overloading the grinder for uniform powder quality.
  • Use the powder in biryanis, gravies, curries, and even as a mouth freshener after meals.