Oothappam Breakfast recipe : വെജിറ്റബിൾ ഊത്തപ്പം പലപ്പോഴും നമ്മൾ കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ഒരു പലഹാരം ആണ്. നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു വിഭവം കൂടിയാണ് ഊത്തപ്പം. വ്യത്യസ്തമായ പലഹാരങ്ങൾ കഴിക്കുവാൻ താല്പര്യപെടുന്നവർക്ക് ഈ ഒരു ഊത്തപ്പം അടിപൊളിയായിരിക്കും. വെജിറ്റബിൾ എല്ലാം ചേർക്കുന്നത് കൊണ്ട് തന്നെ ഇതിനു കറികളൊന്നും വേണ്ട. കറി വേണം എന്ന് നിർബന്ധം ഉള്ളവർക്ക് ചമ്മന്തിയോ ചട്ണിയോ ഇതിനൊപ്പം തയ്യാറാക്കാം.. ഈ ഒരു ഊത്തപ്പം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
Oothappam Breakfast recipe Ingredients
- For Batter:
- 1 cup dosa batter (fermented rice and urad dal batter)
- Salt to taste
- For Topping:
- 1/2 cup finely chopped onions
- 1/2 cup finely chopped tomatoes
- 1/4 cup finely chopped bell peppers (any color)
- 1/4 cup grated carrots
- 2-3 green chilies, finely chopped
- Fresh coriander leaves, chopped
- Oil or ghee for cooking
ഇതിനായിട്ട് നമുക്ക് ദോശമാവ് മാത്രം മതി. അതിനായിട്ട് നമുക്ക് ദോശമാവും പിന്നെ കുറച്ചു വെജിറ്റബിൾസും ആണ് വേണ്ടത്. നമുക്ക് തയ്യാറാക്കുന്നതിനായിട്ട് അരിയും ഒഴുകും കുറച്ചു ഉലുവയും ചേർത്ത് അരച്ച് തലേദിവസം വയ്ക്കാൻ. പിറ്റേദിവസം രാവിലെ ആവശ്യത്തിനു ഉപ്പ് ചേർത്ത് കലക്കി എടുക്കുക. നമുക്ക് കുറച്ച് കട്ടിയിൽ വേണം ഊത്തപ്പം തയ്യാറാക്കി എടുക്കേണ്ടത്. ദോശക്കല്ലോ അല്ലെങ്കിൽ നോൺ-സ്റ്റിക് പാനോ ചൂടാക്കുക. എണ്ണ തടവി കൊടുത്തതിനുശേഷം മാവൊഴിച്ച് കൊടുക്കുക. മാവിന്റെ മുകളിലായിട്ട് നമുക്ക് കാരറ്റ് ചെറുതായി അരിഞ്ഞത് വിതറുക. കുറച്ച് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.
അതിലേക്ക് നമുക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിൽ എന്തൊക്കെ വെജിറ്റബിൾസ് ആണ് ചേർത്ത് കൊടുക്കുന്നത് നമുക്ക് ഇഷ്ടമുള്ളതുപോലെ ചേർത്തുകൊടുക്കുക. തക്കാളി, ബെൽ പെപ്പേഴ്സ്, ഉള്ളി, കാരറ്റ്, ബീൻസ്, പച്ചമുളക് തുടങ്ങിയവ ചേർക്കാം. അതിനുശേഷം ഇനി നമുക്ക് അതിലേക്ക് മുകളിൽ കുറച്ച് മല്ലിയിലയും പിന്നെ കുറച്ച് നെയ്യും ഒന്ന് സ്പ്രെഡ് ചെയ്തു കൊടുത്തതിനു ശേഷം വേവിച്ചെടുക്കാവുന്നതാണ്. ഒരു സൈഡ് മാത്രം വേവിച്ചെടുക്കുന്നവരുമുണ്ട്. രണ്ടു സൈഡും വേവിച്ചെടുക്കുന്നവരുമുണ്ട്. വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു വെജിറ്റബിൾ ഊത്തപ്പം.
നമുക്കിത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇപ്പോൾ ഈ വെജിറ്റബിൾ ഊത്തപ്പം ഇതുപോലെ ഉണ്ടാക്കിയെടുക്കുകയാണെന്നുണ്ടെങ്കിൽ വെജിറ്റബിൾസ് കഴിക്കാത്ത കുട്ടികളും കൂടി ഇത് കഴിക്കുകയും ചെയ്യും. വളരെ രുചികരമാണ്. സാമ്പാറിന്റെ കൂടെയും ചമ്മന്തി കൂടിയുമൊക്കെ കഴിക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു വിഭവം. ഊത്തപ്പം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മാവ് കട്ടിയുള്ളതായിരിക്കണം. വെജിറ്റബിൾസ് ചെറുതായി അരിയുക. നെയ്യ് ചേർക്കുന്നത് രുചി കൂട്ടും. Oothappam Breakfast recipe Video Credit : Hisha’s Cookworld