ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട തയ്യാറാക്കിയാലോ | Snack Onion Vada Recipe
Snack Onion Vada Recipe : കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ചായ കുടിക്കുമ്പോൾ ചായക്കൊപ്പം കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് ഉള്ളിവട. വൈകുന്നേരങ്ങളിൽ കഴിക്കാൻ അതും ചൂട് ചായക്കൊപ്പം കഴിക്കാൻ ഇതുണ്ടെങ്കിൽ പിന്നെ വേറെ പലഹാരം ഒന്നും തന്നെ വേണ്ട. പുറത്തൊക്കെ കടകളിൽ എപ്പോഴും കാണുന്നതുമായ രുചികരമായിട്ടുള്ള ഒരു വിഭവമാണ് ഉള്ളിവട. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധങ്ങളും അതുപോലെ തന്നെ തയ്യാറാക്കുന്ന വിധവും താഴെ പറയുന്നുണ്ട്. Snack Onion Vada Recipe ഈ ഒരു…
Snack Onion Vada Recipe : കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ചായ കുടിക്കുമ്പോൾ ചായക്കൊപ്പം കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് ഉള്ളിവട. വൈകുന്നേരങ്ങളിൽ കഴിക്കാൻ അതും ചൂട് ചായക്കൊപ്പം കഴിക്കാൻ ഇതുണ്ടെങ്കിൽ പിന്നെ വേറെ പലഹാരം ഒന്നും തന്നെ വേണ്ട. പുറത്തൊക്കെ കടകളിൽ എപ്പോഴും കാണുന്നതുമായ രുചികരമായിട്ടുള്ള ഒരു വിഭവമാണ് ഉള്ളിവട. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധങ്ങളും അതുപോലെ തന്നെ തയ്യാറാക്കുന്ന വിധവും താഴെ പറയുന്നുണ്ട്.
Snack Onion Vada Recipe
- All purpose flour- 1 cup
- Onion – 4 nos
- Ginger – 1 nos
- Green chilli – 2 or 3 nos
- Red chilli powder – 1 tbsp
- Fennel seed – 1 tbsp
- Salt – 1 or 2 tsp
ഈ ഒരു ഉള്ളിവട തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം. ഇതിനായി ആദ്യം നമ്മൾ ഉള്ളി തൊലിയെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കിയ ശേഷം അരിഞ്ഞു മാറ്റി വയ്ക്കണം. പിന്നീട് തൊലി കളഞ്ഞ ഇഞ്ചിയും പച്ചമുളകും അരിഞ്ഞു ഇതുപോലെ മാറ്റി വയ്ക്കുക. അതിനുശേഷം കറിവേപ്പില കൂടി കഴുകി അരിഞ്ഞു മാറ്റി വയ്ക്കുക. അരിഞ്ഞ ഉള്ളിയിലേക്ക് അല്പം ഉപ്പ് വിതറുക. ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ഉള്ളിയിലെ വെള്ളം പുറത്തുവരാൻ തുടങ്ങുന്ന തരത്തിൽ കൈകൊണ്ട് നന്നായി ഇളക്കുക.
പിന്നെ മാവ് ചേർത്ത് ഉള്ളിയുമായി നന്നായി യോജിപ്പിക്കുക. അരിഞ്ഞ ഇഞ്ചി, പെരുംജീരകം, കറിവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക. വേണമെങ്കിൽ ചുവന്ന മുളകുപൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. എരുവ് അധികം ആവശ്യമില്ലാത്തവർക്ക് ചുവന്ന മുളക്പൊടി ഒഴിവാക്കാം. ഈ വടയ്ക്ക് അധിക വെള്ളം ആവശ്യമില്ല, ഈ ഉള്ളിയിലെ ഈർപ്പം മാവ് ഉണ്ടാക്കാൻ പര്യാപ്തമാണ്. അതുകൊണ്ട് തന്നെ മാവ് കുഴക്കുമ്പോൾ ഒട്ടും തന്നെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഒരു പാനിൽ എണ്ണ ചൂടാക്കുക. ഈ മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകളാക്കി ചൂടുള്ള എണ്ണയിൽ ഇടുക. ഇങ്ങനെ വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ഉള്ളിവട തയ്യാർ. Snack Onion Vada Recipe Video Credit : Village Cooking – Kerala
